ബി ജെ പി മാര്‍ച്ച് തടയുമെന്ന് പോപ്പുലര്‍ ഫ്രന്റ്; നാറാത്ത് സംഘര്‍ഷ ഭീതിയില്‍

Posted on: May 5, 2013 6:49 am | Last updated: May 5, 2013 at 6:49 am
SHARE

കണ്ണൂര്‍: നാറാത്ത് തണല്‍ ട്രസ്റ്റിന്റെ കെട്ടിടത്തിലേക്ക് ഈ മാസം ഏഴിന് ബി ജെ പി-ആര്‍ എസ് എസ് നടത്തുന്ന മാര്‍ച്ച് എന്തുവില കൊടുത്തും തടയുമെന്ന് പോപ്പുലര്‍ ഫ്രന്റ് കമ്പില്‍ ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു.
ആര്‍ എസ് എസ്, സി പി എം കേന്ദ്രങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും വന്‍തോതില്‍ ആയുധശേഖരം പിടികൂടിയപ്പോഴൊന്നും എതിര്‍കക്ഷികള്‍ പാര്‍ട്ടി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നില്ലെന്നും പ്രദേശത്ത് മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. പി പി ശിഹാബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം റാസിഖ്, അശ്രഫ് സംബന്ധിച്ചു. ഇതേ തുടര്‍ന്ന് നാറാത്ത് സംഘര്‍ഷ ഭീതിയിലായി. മാര്‍ച്ച് ശക്തി പ്രകടനമാക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി. ഈ സാഹചര്യത്തില്‍ ഈ മാസം ഏഴിന് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. അതിനിടെ ഈ വിഷയമുന്നയിച്ച് ഇരുസംഘടനകളും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.