കുഞ്ചന്‍ ദിനാഘോഷം ഇന്ന്

Posted on: May 5, 2013 6:38 am | Last updated: May 5, 2013 at 6:38 am
SHARE

ഒറ്റപ്പാലം: ലക്കിടി കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ഒരുക്കുന്ന കുഞ്ചന്‍ ദിനാഘോഷം ഇന്ന് രാവിലെ പത്തിന് കലക്കത്ത് ‘വനത്തില്‍ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് കുഞ്ചന്‍ സ്മാരക വായനശാലയില്‍ നിന്നും കലക്കത്ത് ‘ഭവനത്തിലേക്ക് എഴുത്താണി എഴുന്നെള്ളിക്കുന്നതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്.
9.30ന് കലാപീഠം തുള്ളല്‍, മൃദംഗ വിഭാഗം അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ വേദിയില്‍ അരങ്ങേറും. തുടര്‍ന്ന് എം ഹംസ എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ചടങ്ങില്‍ കുഞ്ചന്‍ സ്മാരക ഭരണ സമിതി അംഗം കെ പി എസ്. പയ്യനടം കുഞ്ചന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. മന്ത്രി കെ സി ജോസഫ് കുഞ്ചന്‍ അവാര്‍ഡ് ജേതാവ് കേരളശ്ശേരി കെ വി പ്രഭാവതിക്ക് അവാര്‍ഡ് വിതരണം ചെയ്യും. നടന കൈരളി പുസ്തകം മന്ത്രി പ്രകാശനം ചെയ്യും. കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പി എന്‍ സുരേഷ് പുസ്തകം ഏറ്റുവാങ്ങും. തുടര്‍ന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരം നേടിയ കുഞ്ചന്‍ സ്മാരകം ചെയര്‍മാന്‍ പി ശിവദാസിനെ ചടങ്ങില്‍ ആദരിക്കും. കുഞ്ചന്‍ സ്മാരകം തുള്ളല്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ വി എസ് ശര്‍മ്മ എന്‍ഡോവ്‌മെന്റ് എസ് സി എസ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ശിവരാമന്‍ എ ഗായത്രിക്ക് വിതരണം ചെയ്യും. കുഞ്ചന്‍ അവാര്‍ഡ് ജേതാവിന് കുഞ്ചന്‍ സ്മാരക കലാ സമിതി ഏര്‍പ്പെടുത്തിയ ഉപഹാര സമര്‍പ്പണം സെക്രട്ടറി എം രാജേഷ് നിര്‍വഹിക്കും.
ഇന്നലെ കാലത്ത് നടന്ന ഓട്ടന്‍തുള്ളലോടെയാണ് രണ്ടു ദിവസത്തെ ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. തുള്ളല്‍ സെമിനാര്‍, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, നൃത്തനൃത്യങ്ങള്‍ എന്നിവയോടെയാണ് ആദ്യ ദിവസത്തെ ആഘോഷം സമാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here