Connect with us

Gulf

മഴ: 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചെന്ന് അധികൃതര്‍

Published

|

Last Updated

ഷാര്‍ജ: കഴിഞ്ഞ ദിവസങ്ങളില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയുടെ കിഴക്കന്‍ മേഖലയായ അല്‍ ഗയിലില്‍ നിന്നുള്ളവരെയാണ് വെള്ളപൊക്കത്തെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചത്. ഖോര്‍ഫുക്കാന്‍, കല്‍ബ, ദിബ്ബ അല്‍ ഹിസന്‍, മദാഹ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചൊവ്വാഴ്ച കനത്തമഴ പെയ്തത്. മദാഹ് മേഖലയില്‍ നിന്നും ചെറിയ തോതിലുള്ള നാശനഷ്ടം റിപോര്‍ട്ട് ചെയ്തിരുന്നു.
ഘോര്‍ഫുക്കാനിലെ ശൈഖ് ഖാലിദ് അല്‍ ഖാസിമി സ്ട്രീറ്റിലെ പുതിയ എക്‌സ്‌പോ കെട്ടിടത്തിന് സമീപത്തെ അല്‍ മദാവി മേഖലയിലെ റോഡുകളും വെള്ളപൊക്കത്തില്‍ മുങ്ങിപോയിരുന്നു. എന്നാല്‍ എവിടെയും കാര്യമായ വാഹനാപകടങ്ങള്‍ മഴയുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് ചെയ്തിരുന്നില്ല.
അല്‍ ഹിലോ താഴ്‌വരയില്‍ മലമുകളില്‍ നിന്നും കല്ലുകളും പാറകഷ്ണങ്ങളും അടര്‍ന്ന് വീണത് വാഹന ഗതാഗതം തടസപ്പെടാന്‍ ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് താഴ്‌വരയിലേക്ക് പോകരുതെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ഥിച്ചിരുന്നു.

Latest