അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം; അഞ്ച് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

Posted on: May 4, 2013 9:01 pm | Last updated: May 4, 2013 at 9:01 pm
SHARE

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ റോഡരികില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാറ്റോ സേനയില്‍ ജോലി ചെയ്യുന്ന അഞ്ച് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. മെയ് ഒന്നിന് ബ്രിട്ടീഷ് സൈനിക സംഘത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. അഫ്ഗാന്‍ സേനക്ക് സുരക്ഷാകാര്യങ്ങള്‍ പരിശീലിപ്പിക്കാനാണ് നാറ്റോ സൈന്യം ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ളത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here