ടി പി വധം: കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ ധാരണയില്ലെന്ന് തിരുവഞ്ചൂര്‍

Posted on: May 4, 2013 8:01 pm | Last updated: May 4, 2013 at 8:01 pm
SHARE

thiruvanjoorതിരുവനന്തപുരം: ടി പി വധക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും – സി പി എമ്മും തമ്മില്‍ യാതൊരു ധാരണയുമില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടികള്‍ തമ്മില്‍ ഇത്തരമൊരു ധാരണയുള്ളതായി തന്റെ അറിവിലില്ല. ഇത്തരം ധാരണയുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
ടി.പി വധക്കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സ് – സി പി ഐ എം ധാരണയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here