Connect with us

Gulf

അബുദാബി കേരള സോഷ്യല്‍ സെന്റര്‍: എം യു വാസു പ്രസിഡന്റ്

Published

|

Last Updated

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ നാല്‍പതാമത് വാര്‍ഷിക ജനറല്‍ ബോഡി എം യു വാസുവിനെ പ്രസിഡന്റായും ബി ജയകുമാറിനെ ജനറല്‍ സെക്രട്ടറിയായും ഐകകണ്‍ഠ്യേന തെരഞ്ഞെടുത്തു. ഏഴു വര്‍ഷം കെ ബി മുരളിയായിരുന്നു പ്രസിഡന്റ്. ഇനി എം യു വാസുവിന്റെ നേതൃത്വത്തിലാവും സംഘടനയുടെ പ്രവര്‍ത്തനം.
2013-2014 പ്രവര്‍ത്തനവര്‍ഷത്തെ ഭരണസമിതിയിലേക്ക് എം ഫസലുദ്ദീന്‍ (ടഷറര്‍), എം സുനീര്‍ (വൈസ് പ്രസിഡന്റ്), സി ബിജിത് കുമാര്‍, റഫീഖ് സക്കറിയ, പി കെ നിയാസ്, എസ് മണിക്കുട്ടന്‍, ടെറന്‍സ് ഗോമസ്, ചന്ദ്രശേഖരന്‍, അഷറഫ് കൊച്ചി, എം വി മഹബൂബ് അലി, കെ ഹര്‍ഷകുമാര്‍, രമേശ് രവി, ഫൈസല്‍ ബാവ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ ശക്തി തിയറ്റേഴ്‌സിനു പത്തും, യുവകലാസാഹിതിക്ക് രണ്ടും, കല അബുദാബി, ഫ്രണ്ട്‌സ് എ ഡി എം എസ്സിനു ഒരാള്‍ വീതവുമാണുള്ളത് ഫൈസല്‍ ബാവയെ പൊതുസ്ഥാനാര്‍ഥിയായാണ് തെരഞ്ഞെടുത്തത്.
യു എ ഇ സാമൂഹികക്ഷേമ മന്ത്രാലയ പ്രതിനിധി സൈദ് അഹമ്മദ് ഹുസൈന്റെ സാന്നിധ്യത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി സൈനുദ്ദീന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഗോവിന്ദന്‍ നമ്പൂതിരി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റര്‍ ബി ജയകുമാര്‍ സെന്ററിന്റെ കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ പവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ ഗോവിന്ദന്‍ നമ്പൂതിരി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. തുടര്‍ന്നു നട ചര്‍ച്ചയില്‍ എസ് എം ജുനൈദ്, ഹുമയൂണ്‍ കബീര്‍, പള്ളിക്കല്‍ ഷുജാഹി, അമര്‍സിംഗ് വലപ്പാട്, എന്‍ വി മോഹനന്‍, ജോ. സെക്രട്ടറി കെ വേണുഗോപാല്‍ സംസാ രിച്ചു.

Latest