ദോഹയില്‍ കനത്ത മഴ: ഗതാഗതം തടസ്സപ്പെട്ടു

Posted on: May 4, 2013 7:41 pm | Last updated: May 4, 2013 at 7:41 pm
SHARE

200236712-001

ദോഹ: ദോഹയില്‍ ഇടിമിന്നലോട് കൂടി അതിശക്തമായ മഴ. ഇന്ന് ഉച്ചയോടെ ആരംഭിച്ച മഴ ഇടക്കൊന്ന് നിന്നെങ്കിലും വൈകീട്ടോടെ കൂടുതല്‍ ശക്തമായിരിക്കുകയാണ്. മിക്കവാറും സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായിക്കഴിഞ്ഞു. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഗതാഗത തടസ്സമൊഴിവാക്കാന്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ശ്രമം തുടരുകയാണ്.
ദോഹയിലെ കനത്ത ചൂടിന് ആശ്വാസമേകിയാണ് മഴ എത്തിയത്. രാവിലെ മുതല്‍ തന്നെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ കനത്ത മഴ പെയ്തു. വൈകീട്ട് അല്‍പ്പസമയം നിന്നെങ്കിലും പിന്നീട് ഇടിമിന്നലോടെ് കൂടി കൂടുതല്‍ ശക്തമാകുകയായിരുന്നു.
വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ മഴയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ പറയുന്നു. ഒമാന്‍, സഊദി അറേബ്യ തുടങ്ങി മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കാലാവസ്ഥാ മാറ്റം പ്രകടമായിട്ടുണ്ട്. പലേടത്തും ശക്തമായ മഴ ലഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here