കോണ്‍ഗ്രസ് കോര്‍കമ്മിറ്റി സമാപിച്ചു; ബന്‍സലിന്റെ രാജിക്കാര്യത്തില്‍ തീരുമാനമായില്ല

Posted on: May 4, 2013 7:30 pm | Last updated: May 4, 2013 at 7:50 pm
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗം സമാപിച്ചു. പി കെ ബന്‍സലിന്റെ രാജിക്കാര്യത്തില്‍ യോഗത്തില്‍ തീരുമാനമായില്ല. കര്‍ണാടക തെരെഞ്ഞെടുപ്പിന് ശേഷമേ രാജിക്കാര്യം തീരുമാനിക്കൂ. യോഗത്തില്‍ പി കെ ബന്‍സല്‍ തന്റെ ഭാഗം വിശദീകരിച്ചു. പാര്‍ലമെന്റില്‍ തനിക്ക് വിശദീകരിക്കാന്‍ സാധിക്കുമെന്ന് ബന്‍സല്‍ യോഗത്തില്‍ പറഞ്ഞു.