ടി വി 9 ചാനലിനെതിരെ മഅദനിയുടെ വക്കീല്‍ നോട്ടീസ്

Posted on: May 4, 2013 6:54 pm | Last updated: May 4, 2013 at 6:54 pm
SHARE

tv9ബംഗളുരു: ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി വി 9 വാര്‍ത്താ ചാനലിനെതിരെ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനി വക്കീല്‍ നോട്ടീസയച്ചു. ബംഗളുരുവിലെ ബി ജെ പി ആസ്ഥാനത്ത് നടന്ന സ്‌ഫോടനവുമായി തന്നെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ നല്‍കിയതിനാണ് നോട്ടീസ്. സ്‌ഫോടനത്തെ കുറിച്ച് ചാനല്‍ അര മണിക്കൂര്‍ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്തിരുന്നു. ഇതിലാണ് മഅദനിയുടെ പങ്കിനെകുറിച്ച് സൂചിപ്പിച്ചിരുന്നത്. മകളുടെ വിവാഹത്തിനായി കേരളത്തിലെത്തിയപ്പോഴാണ് ഗൂഢാലോചന നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
തനിക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. മകളുടെ വിവാഹചടങ്ങിനായി കേരളത്തിലെത്തിയപ്പോള്‍ താന്‍ കര്‍ണാടക പോലീസിന്റെ സദാനിരീക്ഷണത്തിലായിരുന്നു. ഈ സമയം ഇത്തരമൊരു ഗൂഢാലോചന നടത്തിയെന്ന പ്രചാരണം യുക്തിക്ക് നിരക്കുന്നതല്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റു ചില ചാനലുകളിലും പത്രങ്ങളിലും മഅദനിയെ സ്‌ഫോടനവുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വന്നിരുന്നു. ഇവക്കെതിരെയും നോട്ടീസ് അയക്കുമെന്ന് പി ഡി പി വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here