മെട്രിക്‌സ് മീഡിയ അവാര്‍ഡുകള്‍ വിതരണം ചെയ്തു

Posted on: May 4, 2013 3:35 pm | Last updated: May 4, 2013 at 5:35 pm
SHARE

ദോഹ: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേര്‍ന്ന് മെട്രിക്‌സ് മീഡിയ സംഘടിപ്പിച്ച 2013ലെ ദി പേള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംഗീതജ്ഞന്‍ ദക്ഷിണാമുര്‍ത്തിയെ ഗായകന്‍ യേശുദാസും കവി ഒ എന്‍ വി കുറുപ്പിനെ നടന്‍ മമ്മൂട്ടിയും പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജി അറോറ ഉദ്ഘാടനം ചെയ്തു. മന്ത്രി എം കെ മുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.