Connect with us

Business

എയര്‍ടെല്ലിന്റെ അഞ്ച് ശതമാനം ഓഹരി ഖത്തര്‍ വാങ്ങി

Published

|

Last Updated

airtel

ദോഹ: ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലിന്റെ അഞ്ച് ശതമാനം ഓഹരി ഖത്തര്‍ വാങ്ങി. 1.26 ബില്യന്‍ ഡോളര്‍ വരുന്ന ഓഹരിയാണ് ഖത്തര്‍ ഫൗണ്ടേഷന്‍ എന്‍ഡോവ്‌മെന്റ് സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ കമ്പനിയില്‍ ഖത്തര്‍ നടത്തുന്ന എറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭാരതി എയര്‍ടെല്ലിന്റെ ലാഭത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഖത്തറിന് പങ്കാളിത്തം നല്‍കാന്‍ എയര്‍ടെല്‍ തീരുമാനിച്ചത്.

Latest