ഭക്ഷ്യ ഉപഭോഗത്തില്‍ ഖത്തര്‍ മുന്നില്‍

Posted on: May 4, 2013 4:31 pm | Last updated: May 4, 2013 at 4:31 pm
SHARE

alpen capitalദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഭക്ഷ്യ ഉപഭോഗത്തില്‍ ഖത്തര്‍ മുന്നില്‍. ഖത്തറിലെ ശരാശരി ഭക്ഷ്യ ഉപഭോഗം അഞ്ച് ശമാനമാണെന്ന് ആല്‍പെന്‍ ക്യാപ്പിറ്റലിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു എല്ലാ ഗള്‍ഫ് രാജ്യങ്ങളേക്കാളും കൂടുതലാണ് ഇത്. ഖത്തറിലെ ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവും സഞ്ചാരികളുടെ എണ്ണം കൂടുന്നതുമാണ് ഭക്ഷ്യ ഉപഭോഗം വര്‍ധിക്കാന്‍ കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.