Connect with us

Kerala

പി മോഹനന്‍റെ ജാമ്യാപേക്ഷ വിചാരണക്കോടതി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 14ാം പ്രതിയും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ പി മോഹനന്റെ ജാമ്യാപേക്ഷ വിചാരണക്കോടതിയില്‍ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി നാല് തവണ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ അവിടെ മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാവൂവെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസില്‍ വിശദമായ വാദം ഈ മാസം പത്തിന് കേള്‍ക്കും.

Latest