കുറ്റിയാടിയില്‍ യുവതി തലയറുത്ത് കൊല്ലപ്പെട്ട നിലയില്‍

Posted on: May 4, 2013 2:21 pm | Last updated: May 4, 2013 at 2:21 pm
SHARE

murderകുറ്റിയാടി: തൃശൂര്‍ സ്വദേശിയായ യുവതിയ കുറ്റിയാടി തളീക്കരയിലെ ലോഡ്ജില്‍ തലയറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേലക്കരയിലെ ബിന്ദു (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹ കണ്ടെത്തിയത്.
പേരാമ്പ്ര ചെമ്പനോട് സ്വദേശിയായ ഭര്‍ത്താവ് ലാലു, ഭര്‍ത്തൃമാതാവ് തങ്കമണി, മൂന്ന് വയസ്സുള്ള മകന്‍ എന്നിവര്‍ക്കൊപ്പം കഴിഞ്ഞ ദിവസമാണ് യുവതി ലോഡ്ജിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍തൃമാതാവിനെയും കുട്ടിയെയും കുറ്റിയാടിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലാലുവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.