Connect with us

Malappuram

ജില്ലയിലെ ഓട്ടിസം ബാധിച്ച കുട്ടികളുടെ പഠന കേന്ദ്രത്തിന് താളപ്പിഴ

Published

|

Last Updated

കോട്ടക്കല്‍: ജില്ലയിലെ ഓടിസം ബാധിത കുട്ടികള്‍ക്കുള്ള പഠനം താളം തെറ്റി. അധ്യാപകരുടെ കരാരുകള്‍ പുതുക്കി നല്‍കാത്തതാണ് കാരണം. എസ് എസ് എ കീഴില്‍ ജില്ലയില്‍ നാല് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
രോഗ ബാധിതരായ നിരവധി കുട്ടികളെ ഇത്തരം കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ ചേര്‍ത്തിരുന്നു. നേരത്തെ സ്വകാര്യ കേന്ദ്രങ്ങളില്‍ ചേര്‍ത്തിരുന്നവര്‍ ഭീമമായ തുക താങ്ങാനാവാതെയാണ് ഇവിടെക്ക് ചേര്‍ത്തത്. ജില്ലായില്‍ വേങ്ങര, താനൂര്‍, അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളിലാണ് കുട്ടികളുടെ ഓട്ടിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.
സ്‌പെഷ്യലിസ്റ്റ് അധ്യാപകരേയാണ് ഇവിടെങ്ങളില്‍ നിയമിച്ചിരുന്നത്. ഇവരുടെ കാലാവധി കഴിഞ്ഞ മാര്‍ച്ച് അവസാനത്തോടെ തീര്‍ന്നു. പിന്നീട് ഇത് പുതുക്കിയില്ല. സ്ഥിരമായി ഇത്തരം ചികിത്സകള്‍ ലഭിച്ചതിനാല്‍ ശാരീരിക ചലനവും മാനസിക വളര്‍ച്ചയും കൈവന്നിരുന്നു. ഇത് നിലച്ചതോടെ കുട്ടികള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് തന്നെ മാറി. ഫണ്ട് അനുവദിക്കാത്തതാണ് കാരണമെന്നാണ് എസ് എസ് എ അധികൃതരുടെ വിശദീകരണം. അതെ സമയം സാമൂഹിക വിഭവ ശേഷി മന്ത്രാലയമാണ് ഫണ്ട് അനുവദിക്കുന്നത്. ഇവര്‍ ഫണ്ട് നല്‍കാത്തതാണ് കാരണമെന്നും എസ് എസ് എ അധികൃതര്‍ വിശദീകരിക്കുന്നു.

 

Latest