ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Posted on: May 4, 2013 1:25 pm | Last updated: May 4, 2013 at 1:39 pm
SHARE

champion trophyന്യൂഡല്‍ഹി: ഐസിസി ചാമ്പ്യന്‍ ട്രോഫിക്കുള്ള പതിനഞ്ച്അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാനും മുരളി വിജയിയും ഓപ്പണര്‍മാരാകും.ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഇരുവരുടേയും ടീമില്‍ തിരിച്ചെത്താന്‍ സഹായകരമായത്.ഈ മാസം ആറിനാണ് മല്‍സരങ്ങള്‍ തുടങ്ങുന്നത്. ഗംഭീര്‍, യുവരാജ് സിംഗ്,ഹര്‍ഭജന്‍ സിംഗ്, സെവാഗ്എന്നിവര്‍ ടീമില്‍ ഉള്‍പ്പെടുത്തിയല്ല. മൂന്ന് വര്‍ഷത്തിന് ശേഷം ദിനേശ് കാര്‍ത്തിക് ഏകദിന ടീമില്‍ തിരിച്ചെത്തി.
ചാമ്പ്യന്‍ ട്രോഫി ഇന്ത്യന്‍ ടീം
എം.എസ് ധോണി,വിരാട് കോഹ് ലി,ശിഖര്‍ ധവാന്‍,മുരളി വിജയ്, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ്മ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, വിനയ് കുമാര്‍, ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഉമേശ് യാദവ്,ഇര്‍ഫാന്‍ പത്താന്‍