Connect with us

National

സനാവുള്ളയുടെ നില ഗുരുതരം: വിട്ടു തരണമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ജമ്മു:ജമ്മുവില്‍ ജയിലില്‍ ഇന്ത്യക്കാരായ സഹതടവുകാരുടെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാന്‍ സ്വദേശിയായ തടവുകാരന്‍ സനാവുള്ളയുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. സരബ്ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമെന്നോണമാണ് ജമ്മുവിലെ ജയിലില്‍ സഹതടവുകാര്‍ പാക്കിസ്ഥാന്‍കാരനായ സനാവുള്ളയെ ആക്രമിച്ചത്.

ഇതേത്തുടര്‍ന്ന് സനാവുള്ളയെ ചികിത്സയ്ക്കായി കൈമാറണമെന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോടു ആവശ്യപ്പെട്ടു. തലക്ക് ഗുരുതരമായി പരിക്കേറ്റ സനാവുള്ള ഛണ്ഡിഗഡിലെ പിജിഐ ആശുപത്രിയില്‍ ചികില്‍സയിലാണ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന സനാവുള്ളയ്ക്ക് വെള്ളിയാഴ്ചയാണ് കോട് ലഖ്പത് ജയിലില്‍ വെച്ച് സഹ തടവുകാരുടെ മര്‍ദനമേറ്റത്. സഹതടവുകാരനും വിമുക്ത ഭടനുമായ വിനോദ് കുമാര്‍ സനാവുള്ളയെ കോടാലി കൊണ്ട് അക്രമിക്കുകയായിരുന്നു.അതിനിടെ സനാവുള്ള മരിച്ചതായി അഭ്യൂഹം പ്രചരിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇക്കാര്യം നിഷേധിച്ചു. ഇയാളെ പ്രവേശിപ്പിച്ച ആശുപത്രിക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. 1999 മുതല്‍ ജമ്മുവിലെ കോട് ഭല്‍വാല്‍ ജയിലിലാണ് സനാവുള്ള കഴിയുന്നത്. 52 വയസുകാരനായ ഇയാള്‍പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശിയാണ്.

Latest