മോഹനന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 12:25 am
SHARE

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 14ാം പ്രതിയും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കക്കട്ടില്‍ പൂക്കോട്ടില്‍ മോഹനന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജാമ്യത്തിനായി ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും എത്തിയ മോഹനന് വിചാരണക്കോടതിയെ സമീപിക്കാനായിരുന്നു ലഭിച്ച നിര്‍ദേശം.
ഇതേ തുടര്‍ന്നാണ് കേസ് നടക്കുന്ന എരഞ്ഞിപ്പാലം പ്രത്യേക കോടതിയെ സമീപിച്ചത്. എന്നാല്‍, മോഹനന് ജാമ്യം നല്‍കുന്നത് എതിര്‍ത്തു കൊണ്ട് പ്രോസിക്യൂഷന്‍ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള വാദമാണ് ഇന്ന് നടക്കുക. അതിനിടയില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ട് പ്രതികളെക്കുറിച്ച് പ്രതിഭാഗത്തോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.