ഇഹ്‌റാം ശില്‍പ്പശാല

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 12:22 am
SHARE

കോഴിക്കോട്: കാരന്തൂര്‍ മര്‍ക്കസ് ട്രെയിനിംഗ് സ്ഥാപനമായ ഇഹ്‌റാമില്‍ രണ്ട് ദിവസത്തെ ട്രാന്‍സാക്ഷനല്‍ അനാലിസിസ് (ടി എ) ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഈമാസം 11, 12 തിയ്യതികളിലാണ് ശില്‍പ്പശാല.
കൗണ്‍സിലേഴ്‌സ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സംഘടനാ നേതാക്കള്‍, ടീച്ചേഴ്‌സ്, ട്രെയിനേഴ്‌സ്, സ്ഥാപന മേലധികാരികള്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഉദ്യോഗസ്ഥര്‍, ഉദ്യോഗാര്‍ഥികള്‍, പ്രൊഫഷനലുകള്‍, മനുഷ്യ വിഭവ ശേഷി രംഗത്ത് പ്രവര്‍ത്തിക്കുന്ന പരിശീലകര്‍, തുടങ്ങിയവര്‍ക്ക് ശില്‍പ്പശാലയില്‍ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952805258, 9142314871 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here