മോളൂര്‍ സ്വലാത്ത് വാര്‍ഷികം ഇന്ന്

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 12:20 am
SHARE

ചെര്‍പ്പുളശ്ശേരി: മോളൂര്‍ മഅ്ദിന്‍ മസ്വാലിഹുസ്സുന്നയുടെ ആഭിമുഖ്യത്തില്‍ മാസത്തില്‍ നടന്നുരുന്ന സ്വലാത്തിന്റെ വാര്‍ഷിക സമ്മേളനം ഇന്ന് മോളൂര്‍ മഅ്ദിന്‍ മസ്വാലിഹ് ക്യാമ്പസില്‍ നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ താഴപ്ര, അബ്ദുര്‍റഹ്മാന്‍ ഫൈസി മാരായമഗംലം, ഹംസക്കോയ ബാഖവി കടലുണ്ടി, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉമര്‍ ഫൈസി മാരായമംഗലം, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ത്വാഹിര്‍ സഖാഫി മഞ്ചരി സംബന്ധിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ എം ടി മാനു മുസ്‌ലിയാരെ സമ്മേളനത്തില്‍ കാന്തപുരം ഉസ്താദ് ആദരിക്കും.