നവീനവാദികള്‍ തൗഹീദിലേക്ക് തിരിച്ചുവരണം: കാന്തപുരം

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 12:19 am
SHARE

kanthapuramപുളിക്കല്‍ (ഇകെ ഹസന്‍ മുസ്‌ലിയാര്‍ നഗര്‍): നവീന വാദികള്‍ സത്യം മനസ്സിലാക്കി തൗഹീദിലേക്ക് തിരിച്ചുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കൊട്ടപ്പുറം സംവാദത്തിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പതിനാല് നൂറ്റണ്ട് പാരമ്പര്യമുള്ള ഇസ്‌ലാമിക വിശ്വാസാചാരങ്ങളാണ് യഥാര്‍ഥ തൗഹീദ്. ഇക്കാര്യം പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഒരു നൂറ്റാണ്ട് പോലും തികയാത്തതും അനുദിനം മാറ്റിക്കൊണ്ടിരിക്കുന്നതുമായ നവീന ആശയങ്ങള്‍ കൈവിട്ട് സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചുവരാന്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ തയ്യാറാകണം. സുന്നത്ത് ജമാഅത്തിന്റെ പാതയില്‍ നാം ഒറ്റക്കെട്ടായി മുന്നേറണം. അതിനെതിരായ എല്ലാ ആശയങ്ങളെയും ശക്തമായി പ്രതിരോധിക്കണമെന്നും കാന്തപുരം വ്യക്തമാക്കി.
വൈകീട്ട് നടന്ന ബഹുജന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.
സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, പി കെ എസ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് അഹമ്മദ് ശിഹാബ് തിരൂര്‍ക്കാട്, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, കെ എം എ റഹീം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മന്‍സൂര്‍ ഹാജി ചെന്നൈ, നാസര്‍ ഹാജി ഓമച്ചപ്പുഴ സംബന്ധിച്ചു.
പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സ്വാഗതവും ടി അബ്ദുല്‍ അസീസ് ഹാജി പാണ്ടിയാട്ടുപുറം നന്ദിയും പറഞ്ഞു.