പിര്‍ലോ ലോകകപ്പോടെ വിരമിക്കും

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 12:15 am
SHARE

PIRLOറോം: 2014 ലോകകപ്പോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്ന് ഇറ്റലിയുടെ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ പിര്‍ലോ. ക്ലബ്ബ് ഫുട്‌ബോളില്‍ കുറച്ച് കാലം കൂടി തുടരും. പരിശീലകനാവുക എന്നതാണ് ഭാവിപദ്ധതി. ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് പിര്‍ലോ മനസ്സ് തുറന്നത്. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ട്. അടുത്ത വര്‍ഷം എനിക്ക് 35 വയസാകും. ക്ലബ്ബ് തലത്തില്‍ പറ്റാവുന്നത്ര കാലം കളിക്കും. കളിയോടുള്ള അവാച്യമായ അഭിനിവേശം കെട്ടടങ്ങാതെ നില്‍ക്കുകയാണ്. ഇത് പ്രധാനമാണ്. അതില്ലാതാകുന്ന കാലത്ത് വിടും- പിര്‍ലോ പറഞ്ഞു. ജുവെന്റസ് ഹെഡ് കോച്ച് അന്റോണിയോ കോന്റെയെയാണ് പരിശീലക ജോലിയില്‍ പിര്‍ലോ മാതൃകയാക്കുക. തന്ത്രപരമായുള്ള ഏറെ ജോലികള്‍ കോന്റെ തന്നെയേല്‍പ്പിച്ചിരിക്കുകയാണ്. അതെന്നെ അത്ഭുതപ്പെടുത്തി, ഒപ്പം പ്രചോദനവുമേകി-പിര്‍ലോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here