Connect with us

National

കണക്കില്‍ കൃത്രിമം: റിലയന്‍സിന് 11 കോടി രൂപ പിഴ

Published

|

Last Updated

മുംബൈ: കണക്കില്‍ കൃത്രിമം കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പില്‍ നിന്ന് 11 കോടി രൂപ പിഴ ഈടാക്കാന്‍ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (എസ് ഇ ബി ഐ) തീരുമാനം. 45 ദിവസത്തിനകം പിഴ അടക്കാനാണ് റിലയന്‍സിന് സെബി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2007 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ വ്യാപാരത്തിലൂടെ 3.83 കോടി രൂപയുടെ ലാഭം റിലയന്‍സ് പെട്രോ ഇന്‍വെസ്റ്റ്‌മെന്റ് നേടിയെടുത്തതായാണ് യഥാര്‍ഥ വിവരമെന്നും ഇതിന് വിപരീതമായാണ് കണക്കുകള്‍ രേഖപ്പെടുത്തിയതെന്നുമാണ് കണ്ടെത്തല്‍.
എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് റിലയന്‍സ് കമ്പനി വക്താവ് പ്രതികരിക്കാന്‍ തയ്യാറായില്ല.

Latest