ഷിപ്പിംഗ് ഉച്ചകോടി കൊച്ചിയില്‍

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 11:22 pm
SHARE

കൊച്ചി: തീരദേശ കപ്പല്‍ ഗതാഗതത്തെയും ഉള്‍നാടന്‍ ജലഗതാഗത മേഖലയിലെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ചര്‍ച്ച ചെയ്ത് കര്‍മപരിപാടികള്‍ മുന്നോട്ടുവെക്കുന്നതിനായി ‘കേരള സീ ആന്‍ഡ് ട്രെയ്ഡി’ന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ഉന്നതതല സമ്മേളനം സംഘടിപ്പിക്കുന്നു. ഈമാസം ആറിന് രാവിലെ 9. 30ന് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉച്ചകോടി ഉദ്ഘാടനം ചെയ്യും.
ഈ മേഖലയുമായി ബന്ധപ്പെട്ട ഷിപ്പിംഗ് കമ്പനികള്‍, കപ്പല്‍ വ്യവസായത്തിന്റെ ഗുണഭോക്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഉച്ചകോടി ഒരുക്കുന്നത്.
ഉദ്ഘാടന യോഗത്തിന് പുറമെ, മൂന്ന് ചര്‍ച്ചാ സമ്മേളനങ്ങളും ഉച്ചകോടിയുടെ ഭാഗമാണ്. ജലഗതാഗത്തെക്കുറിച്ചുള്ള ബോധവത്കരണം, ചരക്കുനീക്കത്തിന് ജലഗതാഗത മാര്‍ഗങ്ങള്‍, അവലംബിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യകതകള്‍, കപ്പലുടമകളുടെയും കപ്പല്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെയും താത്പര്യ സംരക്ഷണത്തിനുതകുന്ന നടപടികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഉച്ചകോടിയില്‍ സംബന്ധിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ംംം.ഗലൃമഹമലെമിേൃമറല. രീാ ല്‍ രജിസ്റ്റര്‍ ചെയ്യാം. ബി2ബി കണക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമായ കേരളാ സീ ആന്‍ഡ് ട്രെയ്ഡ് ആണ് ചര്‍ച്ചക്ക് വേദിയൊരുക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here