Connect with us

International

തിരഞ്ഞെടുപ്പ് സുരക്ഷക്കായി സൈനികരെ നിയോഗിക്കും

Published

|

Last Updated

 ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഴായിരത്തോളം സൈനികരെ നിയോഗിക്കുമെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപക ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ സൈന്യത്തെ നിയോഗിച്ചത്. താലിബാന്‍ ഭീഷണി ശക്തമായ വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലാണ് ഏറ്റവും കൂടുതലായി സൈന്യത്തെ വിന്യസിക്കുന്നത്.

ബാലറ്റ് പേപ്പറുകള്‍ അച്ചടിക്കുന്നത് മുതല്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെയുള്ള എല്ലാ നടപടികളുടെയും സുരക്ഷ സൈന്യത്തിന്റെ ഉത്തരവാദിത്വത്തിലായിരിക്കുമെന്ന് സൈനിക മേധാവി ജനറല്‍ ആസിം സലീം ബജ്‌വാ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒട്ടുമിക്ക ബൂത്തുകള്‍ക്കും താലിബാന്‍ ഭീഷണിയുണ്ടെന്നും ആക്രമണങ്ങള്‍ നടയാന്‍ ശക്തമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബജ്‌വാ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാക്കിസ്ഥാനില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യു എന്‍ വക്താക്കള്‍ പാക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Latest