ഇറാഖില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ടത് 700 പേര്‍

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 11:17 pm
SHARE

ബഗ്ദാദ്: വംശീയ കലാപത്തെ തുടര്‍ന്ന് ഇറാഖില്‍ കഴിഞ്ഞമാസം 700 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് വര്‍ഷത്തിനിടെ ഇത്രയും പേര്‍ ഒരു മാസത്തില്‍ കൊല്ലപ്പെടുന്നത് ആദ്യമായാണ്. 1600 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാഖിലെ യു എന്‍ ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍. ആക്രമണങ്ങളിലായി 595 സാധാരണക്കാരും 117 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബഗ്ദാദില്‍ മാത്രം 211 പേര്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 20ന് ഇറാഖില്‍ പ്രവിശ്യാ തിരഞ്ഞെടുപ്പിനിടെ നിരവധി തീവ്രവാദ ആക്രമണം ഉണ്ടായിരുന്നു.