Connect with us

International

മ്യാന്‍മറിലേക്കുള്ള വിസാ നിരോധം യു എസ് നീക്കി

Published

|

Last Updated

വാഷിംഗ്ടണ്‍: മ്യാന്‍മറിന് മേല്‍ ചുമത്തിയ വിസ നിരോധം അമേരിക്ക നീക്കി. മ്യാന്‍മര്‍ സര്‍ക്കാര്‍ സാമ്പത്തിക രാഷ്ട്രീയ മേഖലയില്‍ കൈവരിച്ച പുരോഗതി കണക്കിലെടുത്താണ് പുതിയ തീരുമാനം. എന്നാല്‍ മ്യാന്‍മറിന് മേല്‍ നിലവിലുള്ള ദേശീയ അടിയന്തരാവസ്ഥ രണ്ട് മൂന്ന് വര്‍ഷം കൂടി തുടരാനാണ് തീരുമാനം. അമേരിക്ക മ്യാന്‍മറിനെ അഭിസംബോധന ചെയ്യുന്നത് രാജ്യത്തിന്റെ പഴയ പേരായ ബര്‍മയെന്നാണ്. പല വിഷയങ്ങളിലും രാജ്യം നല്ല മുന്നേറ്റം നേടിയിട്ടുണ്ടെന്നും ഇത് പരിഗണച്ചാണ് പുതിയ തീരുമാനമെന്നുംയു എസ് കോണ്‍ഗ്രസില്‍ ബരാക് ഒബാമ പറഞ്ഞു.