മാനവ സൗഹൃദ സമ്മേളനവും ഇശല്‍സന്ധ്യയും

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 11:06 pm
SHARE

കാസര്‍കോട്: പെരുമ്പള ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന മാനവ സൗഹൃദ സമ്മേളനവും ഇശല്‍സന്ധ്യയും നാളെ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പെരുമ്പള പാസ്‌ക് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഉദുമ എം എല്‍ എ. കെ കുഞ്ഞിരാമന്‍ നിര്‍വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. പി ബി അബ്ദുറസാഖ് എം എല്‍ എ, ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് എസ് സുരേന്ദ്രന്‍, കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
മാനവ സൗഹൃദ സമ്മേളനത്തില്‍ ബശീര്‍ വെള്ളിക്കോത്ത്, കൊപ്പല്‍ ച്രന്ദശേഖര്‍, റവ. ഫാ: വൈ അലക്‌സ് സംബന്ധിക്കും. ഇശല്‍ സന്ധ്യ എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം ശാഫി, സജ്‌ന സലീം എന്നിവരുടെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ അണിനിരക്കും.
വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ്കുഞ്ഞി പെരുമ്പള, പി എം അബ്ദുറഹ്മാന്‍ ഹാജി, ശുക്കൂര്‍ കുദിരില്‍ സംബന്ധിച്ചു.