എസ് വൈ എസ് സാന്ത്വനം മെഡിക്കല്‍ ക്യാമ്പ് നാളെ

Posted on: May 4, 2013 6:01 am | Last updated: May 3, 2013 at 11:03 pm
SHARE

പടന്നക്കാട്: സുന്നി യുവജന സംഘം ആവിഷ്‌കരിച്ച സാന്ത്വനം പദ്ധതിയുടെ ഭാഗമായി പടന്നക്കാട് സുന്നി സെന്ററില്‍ നാളെ സൗജന്യരോഗ നിര്‍ണയ ക്യമ്പ് നടക്കും.
രാവിലെ ഒമ്പതുമണിക്ക് നടക്കുന്ന ക്യാമ്പ് ഹൊസ്ദുര്‍ഗ് ഡി വൈ എസ് പി മാത്യൂ എക്‌സ് എല്‍ ഉദ്ഘാടനം ചെയ്യും. സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അശ്കര്‍ അലി അധ്യക്ഷത വഹിക്കും. ജില്ലാ ഹോസ്പിറ്റല്‍ ഇ എന്‍ ടി സ്‌പെഷ്യലിസ്റ്റ് കെ പി അബ്ദുല്ല പരിശോധനയ്ക്ക് നേതൃത്വം നല്‍കും.
ക്യാമ്പില്‍നിന്ന് തിരഞ്ഞെടുക്കുന്ന തുടര്‍ചികിത്സ ആവശ്യമുള്ള നിര്‍ധന രോഗികള്‍ക്ക് എ വൈ എസ് സാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുടര്‍ ചികിത്സ ലഭ്യമാക്കും. തുടര്‍ന്നും എല്ലാ മാസവും സുന്നി സെന്ററില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും. ബന്ധപ്പെടാവുന്ന നമ്പര്‍-9947633635.