ഇര്‍ശാദിയ്യ; ഗ്രാമ യാത്ര നാളെ സമാപിക്കും

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 10:56 pm
SHARE

കൊളത്തൂര്‍: ഈ മാസം ഒന്‍പത്, പത്ത്, പതിനൊന്ന് ദിവസങ്ങളില്‍ നടക്കുന്ന ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഗ്രാമയാത്ര ഐ ടീം ഫഌഗ് മാര്‍ച്ചോടെ നാളെ കൊളത്തൂര്‍ ജംഗ്ഷനില്‍ സമാപിക്കും. ഒന്നിന് ആരംഭിച്ച യാത്ര മൂര്‍ക്കനാട്, എടയൂര്‍, കുറുവ എന്നീ സര്‍ക്കിളുകളില്‍ പൂര്‍ത്തിയായി. റഹ്മത്തുല്ല സഖാഫി എളമരം, റഹീം കരുവള്ളി, ഇബ്‌റാഹീം ബാഖവി മേല്‍മുറി എന്നിവര്‍ സമാപന സംഗമങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തി. അലവി സഖാഫി കൊളത്തൂര്‍, എ സി ഇബ്‌റാഹീം മുസ്‌ലിയാര്‍ പാങ്ങ്, പി എസ് കെ ദാരിമി എടയൂര്‍, സയ്യിദ് ഹിബത്തുല്ല തങ്ങള്‍ കുരുവമ്പലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് പുലാമന്തോള്‍ സര്‍ക്കിളിലും നാളെ പുഴക്കാട്ടിരി സര്‍ക്കിളിലും ഗ്രാമയാത്ര നടക്കും.