കാന്തപുരം ഇന്ന് ജില്ലയില്‍

Posted on: May 4, 2013 6:02 am | Last updated: May 3, 2013 at 10:42 pm
SHARE

പാലക്കാട്: സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് ജാമിഅ ഹസനിയ്യ ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കും. കൊഴിഞ്ഞാമ്പാറ-അത്തിക്കോട് മസ്താന്‍ സാഹിബ് വലിയുള്ളാഹി ദര്‍ഗയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
എസ് മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിക്കും. എസ് അമീര്‍ അംസാ, പി കെ ബിജു എം പി, എം എല്‍ എമാരായ കെ അച്യുതന്‍, ഷാഫി പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ചെന്താമര, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എസ് തണികാചലം, മിനി മുരളി പങ്കെടുക്കും. മാരായമംഗലം എം പി അബ്ദുല്‍ റഹ്്മാന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും.