ചാമ്പ്യന്‍സ് ട്രോഫി ടീം ഇന്ന് പ്രഖ്യാപിക്കും

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 7:05 am
SHARE

മുംബൈ: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ അന്തിമ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കും. മുന്‍ ഇന്ത്യന്‍ നായകന്‍ സന്ദീപ് പാട്ടീല്‍ ചെയര്‍മാനായുള്ള അഞ്ചംഗ സെലക്ഷന്‍ സമിതി മുപ്പതംഗ സാധ്യതാ സ്‌ക്വാഡില്‍ നിന്നാണ് ടീമിനെ തിരഞ്ഞെടുക്കുക. ജൂണ്‍ ആറ് മുതല്‍ 23 വരെയാണ് ടൂര്‍ണമെന്റ്.

സീനിയര്‍ താരങ്ങളായ വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ് നേരത്തെ പുറത്തായിരുന്നു. അതേ സമയം, സാധ്യതാ സംഘത്തില്‍ ഉള്‍പ്പെടാത്തവരെയും അന്തിമ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കാന്‍ സെലക്ഷന്‍ പാനലിന് അധികാരമുണ്ടെന്ന് ഐ സി സി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഐ പി എല്ലില്‍ തിളങ്ങിയവര്‍ക്ക് ദേശീയ ടീമിലേക്ക് വഴി തുറന്നേക്കുമെന്ന സൂചനയാണിത്.