ദുബൈ മര്‍കസിന് ഉന്നത വിജയം: സഅദിയ്യക്ക് നൂറുമേനി

Posted on: May 3, 2013 9:22 pm | Last updated: May 3, 2013 at 9:22 pm
SHARE

RESULTദുബൈ മര്‍കസിന് ഉന്നത വിജയം
ദുബൈ: സമസ്ത പൊതുപരീക്ഷകളില്‍ ഇത്തവണയും ദുബൈ മര്‍കസിന് നൂറ് ശതമാനം വിജയം. യു എ ഇയില്‍ ഏറ്റവും ദുബൈ മര്‍കസിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത്. അഞ്ചാം തരത്തില്‍ മുഹമ്മദ് സിനാന്‍ ഫാറൂഖ്, ഏഴാം തരത്തില്‍ തന്‍വീറ ശൈഖ, ഹാജറ ഹുസൈന്‍ എന്നിവര്‍ യു എ ഇ തലത്തില്‍ റാങ്ക് ജേതാക്കളായി. കഴിഞ്ഞ വര്‍ഷങ്ങളിലും മര്‍കസ് റാങ്ക് നേടിയിരുന്നു. പത്തു പേര്‍ ഡിസ്ടിംഗ്ഷനോടെയും 29 പേര്‍ ഫസ്റ്റ് ക്ലാസോടെയും വിജയിച്ചു. മുഹമ്മദ് ഫസ്്‌ലുര്‍റഹ്്മാന്‍, മുഹമ്മദ് സിനാന്‍, ഹാത്വിബ് ഹുസൈന്‍, മുഹമ്മദ് ആദില്‍, സല്‍മാനുല്‍ ഫാരിസ്, ഫാത്വിമ സഹ്്‌ല ബീവി, ഫാത്വിമ യുസ്‌റ, മുഹമ്മദ് ആദില്‍, ഹാജറ ഹുസൈന്‍, തന്‍വീറ എന്നിവര്‍ക്കാണ് ഡിസ്റ്റിംഗ്ഷന്‍.
ദുബൈ ഐ സി എഎഫിന്റെ കീഴിലാണ് മര്‍കസ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. മദ്‌റസയില്‍ ഒന്നാം തരം മുതല്‍ പത്താം തരം വരെ 27 ഡിവിഷനുകളില്‍ 700ല്‍ പരം വിദ്യാര്‍ഥികള്‍ പഠിക്കുന്നു.

സഅദിയ്യക്ക് നൂറുമേനി

ദുബൈ: ജാമിഅ സഅദിയ്യ മദ്‌റസയില്‍ നിന്നും ഏഴാം തരത്തിലും അഞ്ചാം തരത്തിലും പൊതുപരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു. ഏഴാം തരത്തില്‍ സല്‍മാനുല്‍ ഫാരിസ് ഡിസ്റ്റിംഗ്ഷനോടെ ഒന്നാം സ്ഥാനവും സലാഹുദ്ദീന്‍ രണ്ടാം സ്ഥാനവും മുഹമ്മദ് അജ്മല്‍ മൂന്നാം സ്ഥാനവും നേടി. അഞ്ചാം തരത്തില്‍ ആയിശ നിസാര്‍ ഒന്നാം സ്ഥാനവും നാഫിഅ നൗഷാദ് രണ്ടാം സ്ഥാനവും റിസ്‌വാന നൗഷാദ് മൂന്നാം സ്ഥാനവും ഡിസ്റ്റിംഗ്ഷനോടെ കരസ്ഥമാക്കി. ഏഴാം തരത്തില്‍ എട്ട് ഫസ്റ്റ് ക്ലാസും അഞ്ചാം തരത്തില്‍ 10 ഫസ്റ്റ് ക്ലാസും ലഭിച്ചു. അനുമോദന യോഗത്തില്‍ മുനീര്‍ ബാഖവി തുരുത്തി (സദര്‍ മുഅല്ലിം), ശംസുദ്ദീന്‍ പയ്യോളി, അബ്ദുല്‍ കരീം തളങ്കര സംസാരിച്ചു. സഅദിയ്യ കമ്മിറ്റിയും ഉസ്താദുമാരും വിജയികള്‍ക്ക് ആശംസ നേര്‍ന്നു.