ലൈസന്‍സില്ലാത്ത മലപ്പുറം സ്വദേശിക്ക് 1,80,000ന്റെ കാര്‍ സമ്മാനമായി ലഭിച്ചു

Posted on: May 3, 2013 9:17 pm | Last updated: May 3, 2013 at 9:17 pm
SHARE

ദുബൈ: നിസാര്‍ വലിയവളപ്പിലിന് സംഭവിച്ചതൊന്നും ഇനിയും വിശ്വസിക്കാനായിട്ടില്ല. യു എ ഇ ലൈസന്‍സ്‌പോലുമില്ലാത്ത ഒരാളുടെ സങ്കല്‍പ്പത്തില്‍ സ്വന്തമായൊരു കാറൊന്നും കാണുകയില്ലെങ്കിലും നിസാര്‍ സംഭവിച്ചതിനോട് പൊരുത്തപ്പെട്ടു വരികയാണ്.
ഫാഷന്‍ റീട്ടെയിലിംഗ് ശൃംഘലയായ സ്്പ്ലാഷില്‍ നിന്നും സാധനം വാങ്ങിയതിലൂടെയാണ് നിസാറിനെ തേടി ആഢംബര ഗണത്തില്‍പ്പെട്ട ബി എം ഡബ്ലിയു 520ഐ എക്‌സിക്യൂട്ടീവ് 2013 കാര്‍ എത്തിയിരിക്കുന്നത്.
1,80,000 ദിര്‍ഹമാണ് ഈ കാറിന്റെ വില. രണ്ടു വര്‍ഷമായി അജ്മാനില്‍ എ സി സ്‌പെയര്‍പാട്‌സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലിനോക്കുന്ന ഇദ്ദേഹം സുഹൃത്തിനൊപ്പമാണ് സ്്പ്ലാഷില്‍ നിന്നും സാധനം വാങ്ങിയത്. ലൈസന്‍സില്ലാത്തതിനാലും വിലകൂടിയ കാറായതിനാലും വില്‍പന നടത്താനാണ് നിസാര്‍ ആലോചിക്കുന്നത്. സ്്പ്ലാഷില്‍ നിന്നും വാങ്ങിയ സാധനത്തിന്റെ ബില്‍ തുക തുല്യമായി പങ്കിട്ടപോലെ കാര്‍ വില്‍പ്പന നടത്തി ലഭിക്കുന്ന പണവും തുല്യമായി പങ്കിടുമെന്ന് നിസാര്‍ വ്യക്തമാക്കി.