Connect with us

Kerala

കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടനാപ്രവര്‍ത്തനം നിരോധിച്ചു

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ അധ്യാപക, അനധ്യാപക സംഘടനകളുടെ പ്രവര്‍ത്തനം നിരോധിച്ചു. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ എം അബ്ദുല്‍ സലാമിന്റെ ഉത്തരവ് രജിസ്ട്രാര്‍ പുറത്തിറക്കുകയായിരുന്നു.

കാമ്പസിന്റെ രാഷ്ട്രീയവത്കരണം സര്‍വകലാശാലയുടെ അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും എന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് ബന്ധപ്പെട്ടവര്‍ക്ക് കൈമാറി.

---- facebook comment plugin here -----

Latest