കേരളത്തിലെ ജാതി രാഷ്ട്രീയം അപകടകരം: എം കെ മുനീര്‍

Posted on: May 3, 2013 6:06 pm | Last updated: May 3, 2013 at 6:20 pm
SHARE

ദോഹ: കേരളത്തിലെ ജാതി രാഷ്ട്രീയം അപകടകരമാണെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. ഖത്തര്‍ കെ എം സി സി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മുനീര്‍. ഭൂരിപക്ഷത്തിന് എന്ത് നഷ്ടമാണ് സംഭവിച്ചതെന്ന് ആരോപണമുന്നയിക്കുന്നവര്‍ പറയണമെന്നും മുനീര്‍ പറഞ്ഞു. അതിനിടെ യു ഡി എഫ് സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മുനീര്‍ പറഞ്ഞു. പ്രവാസികളുടെ വിഷയത്തില്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ക്രിയാത്കമായി ഇടപെട്ടിട്ടുണ്ട്. ഇ അഹമ്മദിന്റെ സൗദി സന്ദര്‍ശനത്തെപ്പറ്റി പി വി അബ്ദുല്‍ വഹാബിന്റെ പ്രസ്താനയെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് താന്‍ മറുപടി പറയുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here