സരബ്ജിത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Posted on: May 3, 2013 12:05 pm | Last updated: May 4, 2013 at 7:30 am
SHARE

00201_489945അമൃതസര്‍: പാക് ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് മരിച്ച സരബ്ജിത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ജന്മനാടായ അമൃതസറിനടുത്ത ബിഗിവിന്ദിലാണ് ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചത്. സഹോദരി ദല്‍ബീര്‍ കൗര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ബന്ധുക്കള്‍ക്ക് പുറമെ കേന്ദ്ര മന്ത്രി പ്രണീത് കൗര്‍, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ഉപമുഖ്യമന്ത്രി സുബീര്‍ സിംഗ് ബാദല്‍, എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ ബിഗിവിന്ദിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. സരബ്ജിത്ത് സിംഗിന് രക്തസാക്ഷി പരിവേശ്യം നല്‍കിക്കൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അന്ത്യോപചാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here