പാക് തടവുകാരന്‍ ജമ്മു ജയിലില്‍ ആക്രമിക്കപ്പെട്ടു

Posted on: May 3, 2013 10:53 am | Last updated: May 3, 2013 at 12:48 pm
SHARE

jammu-Kot-bhalwal-jail-295x200ജമ്മു: ജമ്മു കാശ്മീര്‍ ജയിലില്‍ കഴിയുന്ന പാക് തടവുകാരന് നേരെ ആക്രമണം. തീവ്രവാദ കേസില്‍ പിടിയിലായി ജമ്മുവിലെ കോട്ട് ഭല്‍വാല്‍ ജയിലില്‍ കഴിയുന്ന സനാഉല്ല (53)ക്കാണ് സഹതടവുകാരുടെ മര്‍ദനമേറ്റത്. മുന്‍ സൈനിക ഉദ്യോഗസ്ഥാനായ തടവുകാരനാണ് അക്രമിച്ചത്. ഇതേതുടര്‍ന്ന് സനാഉല്ലയെ ജമ്മു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില വഷളായതിനെ തുറ്റര്‍ന്ന് ഇവിടെ നിന്നും ഉടന്‍ ചണ്ഡിഗഢിലെ ആശുപത്രിയിലേക്ക് മാറ്റും.

സനാഉല്ലയുടെ തല്ക്ക് മാരാകമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച വിശദീകരണം തേടിയിട്ടുണ്ട്. സനാഉല്ലയെ കാണാന്‍ പാക് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാക് ഹൈക്കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ജമ്മു കാശ്മീര്‍ ഗവണ്‍മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ജയീല്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
സരബ്ജിത്ത് സിംഗ് പാക് ജയിലില്‍ അക്രമത്തിനിരയായി മരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ജയിലുകളില്‍ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here