ബേനസീര്‍ വധക്കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വെടിയേറ്റ് മരിച്ചു

Posted on: May 3, 2013 10:48 am | Last updated: May 3, 2013 at 12:07 pm
SHARE

Pakistan's special prosecutor Chaudhry Zulfiqar Ali said a delegation will visit India between February 4-10ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരായിരുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെടിയേറ്റു മരിച്ചു. ചൗധരി സുല്‍ഫിക്കറാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

ഇന്ന് രാവിലെ വീട്ടില്‍ നിന്ന് കാറില്‍ കയറുന്നതിനിടെയായിരുന്നു സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ചൗധരിയുടെ അംഗരക്ഷകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ബേനസീര്‍ വധക്കേസില്‍ ഇന്ന് ഇദ്ദേഹം കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. മുംബൈ ഭീകരാക്രമണ കേസിലും പാക്കിസ്ഥാന് വേണ്ടി ഹാജരായിരുന്നത് ഇദ്ദേഹമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here