ടി പി വധം: സി പി എം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണം: ചെന്നിത്തല

Posted on: May 3, 2013 10:40 am | Last updated: May 3, 2013 at 10:40 am
SHARE

chennithala press meetകൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ സി പി എമ്മിന് ബാധ്യതയുണ്ട്. ടി പി കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കാരാട്ട് പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് അപലപനീയമാണ്. പാര്‍ട്ടി നേതാക്കളുടെ പങ്ക് പുറത്താകുമെന്ന് ഭയന്നാണോ റിപ്പോര്‍ട്ട് മറച്ചുവെക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here