പൂനൈക്കെതിരെ ബാംഗ്ലൂരിന് 15 റണ്‍സ് വിജയം

Posted on: May 3, 2013 12:39 am | Last updated: May 3, 2013 at 12:39 am
SHARE

iplപൂനെ: ഐപിഎല്ലില്‍ പൂനെ വാരിയേഴ്‌സിനെതിരേ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 17 റണ്‍സ് വിജയം. 188 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 170 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 45 പന്തില്‍ 75 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ ഒറ്റയാള്‍ പോരാട്ടമാണ് പൂനയെ വിജയത്തിന് അടുത്തെത്തിച്ചത്. അഞ്ച് ഫോറും അഞ്ച് സിക്‌സും ഉത്തപ്പ നേടി. 19 പന്തില്‍ മൂന്ന് സിക്‌സിന്റെ അകമ്പടിയോടെ 32 റണ്‍സ് നേടിയ ആഞ്ചലോ മാത്യൂസും ബാറ്റിംഗില്‍ തിളങ്ങി. ബാംഗളൂരിന് വേണ്ടി വിനയകുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗളൂര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സ് നേടിയത്. സൗരവ് തിവാരി (52), എ.ബി.ഡിവില്ലിയേഴ്‌സ് (പുറത്താകാതെ 50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ബാംഗളൂരിന് തുണയായത്. 23 പന്തില്‍ ആറ് ഫോറും രണ്ടു സിക്‌സും അടങ്ങിയതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സ്. ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദ മാച്ച്. പൂനെയ്ക്ക് വേണ്ടി അശോക് ദിന്‍ഡ രണ്ട് വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here