Connect with us

Kerala

ഖാദി ബോര്‍ഡ് എംപ്ലോയീസ് അസോ. സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും

Published

|

Last Updated

മലപ്പുറം: ഖാദി ബോര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ (സി ഐ ടി യു) സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. വൈകിട്ട് അഞ്ചിന് ഫ്രൈസര്‍ ഹാള്‍ പരിസരത്തു നിന്ന് വിളംബര ജാഥ നടക്കും. നാളെ രാവിലെ 10.30ന് ഡി ടി പി സി ഹാളില്‍ പ്രതിനിധി സമ്മേളനം സി ഐ ടി യു ദേശീയ സെക്രട്ടറി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലന്‍ മുഖ്യ പ്രഭാഷണം നടത്തും.

വൈകിട്ട് നാലിന് ട്രേഡ് യൂണിയന്‍ സുഹൃദ് സമ്മേളനം സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10ന് യാത്രയയപ്പ് സമ്മേളനം ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും. പരമ്പരാഗത വ്യവസായങ്ങളും ഖാദിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സി കൃഷ്ണന്‍ എം എല്‍ എ വിഷയാവതരണം നടത്തും. ഖാദി മേഖലയോട് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അവഗണന തുടരുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഭാരവാഹികള്‍ പറഞ്ഞു. ബജറ്റിലൂടെ ഖാദിക്കുണ്ടായിരുന്ന സഹായം പൂര്‍ണമായും ഇല്ലാതാക്കി. യു ഡി എഫ് സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഖാദി മേഖലയില്‍ 5000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പാക്കേജ് നടപ്പാക്കുമെന്ന് വകുപ്പു മന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഖാദിമേഖലയുടെ വികസനത്തിന് 124 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിരുന്നെങ്കിലും രണ്ടു വര്‍ഷമായിട്ടും തുക വകയിരുത്തിയിട്ടില്ല. ഇത്തരം പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ വി ശശികുമാര്‍, കെ ബി ഇ എ ജനറല്‍ സെക്രട്ടറി ആര്‍ തുളസീധരന്‍ പിള്ള, സംസ്ഥാന സെക്രട്ടറി ടി ബൈജു, എസ് സജീവ്, കെ സിയാവുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.

Latest