പൊതുപരീക്ഷ: യു എ ഇ മദ്‌റസകള്‍ക്ക് നൂറുമേനി

Posted on: May 2, 2013 7:43 pm | Last updated: May 2, 2013 at 7:43 pm
SHARE

ദുബൈ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു മദ്‌റസ ക്ലാസുകളില്‍ നടത്തിയ അഡീഷനല്‍ പൊതുപരീക്ഷയില്‍ യു എ ഇയിലെ മദ്‌റസകള്‍ക്ക് നൂറുമേനി. 143 വിദ്യാര്‍ഥികളാണ് യു എ ഇയില്‍ നിന്ന് പരീക്ഷയെഴുതിയത്. മര്‍കസ് മദ്‌റസ ദുബൈ, സഅദിയ മദ്‌റസ ദുബൈ, മര്‍കസ് മദ്‌റസ ദേര, ഇമാം ഗസ്സാലി മദ്‌റസ അജ്മാന്‍, സല്‍മാനുല്‍ ഫാരിസി മദ്‌റസ റാസല്‍ഖൈമ, നൂറ മദ്‌റസ ശാം എന്നീ കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 20 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 67 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

യു എ ഇ തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍- ഏഴാം തരം: തന്‍വീറ ശൈഖ്, ഹാജറ ഹുസൈന്‍ (ദുബൈ മര്‍കസ് മദ്‌റസ). അഞ്ചാം തരം: ആശിഫ (സല്‍മാനുല്‍ ഫാരിസി മദ്‌റസ, റാസല്‍ഖൈമ), മുഹമ്മദ് സിനാന്‍ ഫാറൂഖ് (ദുബൈ മര്‍കസ് മദ്‌റസ).
ദുബൈ മര്‍കസ് മദ്‌റസയില്‍ 57 പേര്‍ പരീക്ഷയെഴുതി. ദുബൈ സഅദിയ്യയില്‍ 49 പേരും മര്‍കസ് മദ്‌റസ ദേര അഞ്ച് പേരും ഇമാം ഗസ്സാലി മദ്‌റസ അജ്മാനില്‍ 14 ഉം സല്‍മാനുല്‍ ഫാരിസി മദ്‌റസ റാസല്‍ഖൈമയില്‍ 15 ഉം നൂറ മദ്‌റസ ശാമില്‍ മൂന്ന് പേരുമാണ് പരീക്ഷയെഴുതിയത്.