Connect with us

Gulf

കരിയേഴ്‌സ് പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

ദുബൈ: കരിയേഴ്‌സ് യു എ ഇ പ്രദര്‍ശനം ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ നേടാന്‍ സ്വദേശി യുവാക്കള്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കാനാണ് പ്രദര്‍ശനം.

ധനകാര്യം, വ്യവസായം, കൊമേഴ്‌സ്, ഐടി, ഹോസ്പിറ്റാലിറ്റി, ഓയില്‍, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലെ ഇരുനൂറോളം പ്രദര്‍ശനക്കാര്‍ പങ്കെടുക്കും. യുഎഇയില്‍ നിന്ന് അഡ്‌നോക്, അല്‍ ഫുത്തൈം, അല്‍ റൊസ്തമാനി ഗ്രൂപ്പ്, ബൈത് ഡോട് കോം, കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായ്, ദീവ, ഡിപി വേള്‍ഡ്, ഡു, ദുബൈ നഗരസഭ, വിനോദ സഞ്ചാര വാണിജ്യ വിപണന കേന്ദ്രം, ഇമാല്‍, എമിറേറ്റ്‌സ് ഗ്രൂപ്പ്, എത്തിസാലാത്ത്, ഫസ്റ്റ് സെലക്ട്, ഗോ ഗ്ലോകല്‍, ആര്‍ടിഎ, തന്‍മിയ, യുഎഇ യൂണിവേഴ്‌സിറ്റി, സായിദ് യൂണിവേഴ്‌സിറ്റി എന്നിവയടക്കം ഒട്ടേറെ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു.
ഏഴ് ശതമാനം സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഇപ്രാവശ്യത്തെ പ്രദര്‍ശനത്തിലുണ്ടാകും. 22,000 സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കു.

 

Latest