അമേരിക്കയില്‍ അഞ്ച് വയസ്സുകാരന്റെ വെടിയേറ്റ് രണ്ടുവയസ്സുകാരിയായ സഹോദരി മരിച്ചു

Posted on: May 2, 2013 11:41 am | Last updated: May 2, 2013 at 11:41 am
SHARE

കന്റുക്കി: കളിക്കുന്നതിനിടെ അമേരിക്കയില്‍ അഞ്ചു വയസുകാരന്റെ വെടിയേറ്റ് രണ്ടുവയസുള്ള സഹോദരിയെ മരിച്ചു. തെക്കന്‍ കെന്റുക്കിയിലെ കുംബര്‍ലാന്‍ഡ് പ്രവിശ്യയിലായിരുന്നു സംഭവം. തോക്കുമായി കളിക്കുന്നതിനിടെ ക്രിസ്റ്റ്യാന്‍ തന്റെ സഹോദരി കരോളിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മ സ്റ്റെഫാനി സ്പാര്‍ക് കണ്ടത് നെഞ്ചില്‍ വെടിയേറ്റു പിടയുന്ന പിഞ്ചുകുഞ്ഞിനെയാണ്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കാണ് ക്രിസ്റ്റ്യാന്‍ കളിക്കാന്‍ ഉപയോഗിച്ചത്. ഇത് കുട്ടിക്കു സമ്മാനമായി ലഭിച്ചതാണ്. തോക്കിനുള്ളിലെ തിരകള്‍ മാറ്റാന്‍ വീട്ടുകാര്‍ മറന്നുപോയതാണ് കുരുന്നിന്റെ ദാരുണ അന്ത്യത്തില്‍ കലാശിച്ചത്. സംഭവത്തെ അപകടമരണമായി കണക്കാക്കുമെന്ന് കുംബര്‍ലാന്‍ഡ് പ്രവിശ്യാ അധികാരി ഗാരി വൈറ്റ് പറഞ്ഞു. കേസെടുക്കുമോ എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ് വക്താവ് ബില്ലി ഗ്രിഗറി അറിയിച്ചു.

അമേരിക്കന്‍ ഗ്രാമമായ കെന്റുക്കിയില്‍ കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ തോക്കുകള്‍ ഉപയോഗിക്കാന്‍ പ്രാവീണ്യം നേടുന്നവരാണ്. ഇതു വളരെ അഭിമാനകരമായാണ് ഇവിടുത്തെ ജനങ്ങള്‍ കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here