സ്‌പോക്കണ്‍ അറബിക് ഗൈഡ് പ്രകാശനം ചെയ്തു

Posted on: May 2, 2013 11:33 am | Last updated: May 2, 2013 at 11:33 am
SHARE
spoken arabic guide
ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്‌പോക്കണ്‍ അറബിക് ഗൈഡ് എന്ന കൃതി സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജിക്ക് ആദ്യ പ്രതി നല്‍കി പത്മശ്രീ അഡ്വ.സി.കെ. മേനോന്‍ പ്രകാശനം ചെയ്യുന്നു

ദോഹ: ഇന്തോ അറബ് ബന്ധം കൂടുതല്‍ ഊഷ്മളവും സുദൃഢവുമാക്കുന്നതില്‍ അറബി ഭാഷക്ക് സുപ്രധാനമായ പങ്കുണ്ടെന്നും ലോക സംസ്‌കാരത്തിനും വൈജ്ഞാനിക നവോത്ഥാനത്തിനും അനര്‍ഘ സംഭാവനകള്‍ നല്‍കിയ അറബി ഭാഷ ചരിത്രപരവും സാഹിത്യപരവുമായ ഒട്ടേറെ സവിശേഷതകളുള്ളതാണെന്നും പ്രമുഖ വ്യവസായിയും ഒ എ സി സി ഗ്‌ളോബല്‍ ചെയര്‍മാനുമായ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനായ അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഗ്രന്ഥമായ സ്‌പോക്കണ്‍ അറബിക് ഗൈഡ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.

ലോകത്ത് ഏറ്റവും സജീവമായ ഭാഷകളിലൊന്നാണ് അറബി ഭാഷ. ഗള്‍ഫ് തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് ഏറെ സഹായകകരമായ ഒരു സംരംഭമാണിതെന്ന് അദ്ദേഹം പറഞ്ഞു. അറബികളും ഇന്ത്യക്കാരും തമ്മില്‍ കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇടപാടുകള്‍ നടത്താന്‍ അറബി ഭാഷ സഹായകകരമാകുമെന്നും ഈയര്‍ഥത്തില്‍ അമാനുല്ലയുടെ കൃതിയുടെ പ്രസക്തി ഏറെയാണെും അദ്ദേഹം പറഞ്ഞു.

സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് എം. പി. ഷാഫി ഹാജി പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, ഫ്രന്റ്‌സ് കള്‍ച്ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, മന്‍സൂര്‍ പള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. ബന്ന ചേന്ദമംഗല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

ഹറമൈന്‍ ലൈബ്രറിയാണ് പുസ്തകത്തിന്റെ ഖത്തറിലെ വിതരണക്കാര്‍.