Connect with us

Kerala

തമ്പാനൂരില്‍ ദമ്പതിമാര്‍ക്ക് നേരെ ആസിഡാക്രമണം

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം. തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവിലിന് സമീപം ന്യൂഗ്രാഫിക്‌സ് എന്ന ഡിടിപി സെന്റര്‍ നടത്തുന്ന പ്രേംകുമാര്‍, രേഷ്മ എന്നിവര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.

വൈകുന്നേരം ആറ് മണിയോടെ ബൈക്കിലെത്തിയ യുവാവ് കയ്യില്‍ കരുതിയ ആഡിസ് പ്രേംകുമാറിനും രേഷ്മക്കും നേരെ ഒഴിക്കുകയായിരുന്നു. ഇരുവര്‍ക്കും മുഖത്താണ് കാര്യമായ പരുക്കേറ്റത്. അക്രമിയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് രേഷ്മ പറഞ്ഞു.

വീര്യം കുറഞ്ഞ ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുക്കും.