Connect with us

Ongoing News

സരബ്ജിത്ത് സിംഗ് മരിച്ചു;മൃതദേഹം ഇന്ത്യയിലെത്തിക്കും

Published

|

Last Updated

ലാഹോര്‍:പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ ആക്രമണിത്തിനിരയായി ചികില്‍സയിലായിരുന്ന സരജിത്ത് സിംഗ് മരിച്ചു. ഇന്നലെ രാത്രി ഒന്നരയെടെ് ലാഹോറിലെ ജിന്നാ ആശുപത്രിയിലായിരുന്നു അന്ത്യം.

സരബ്ജിത്തിന്റെ മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കോട്ട് ലാക്പത് ജയിലിലെ സഹതടവുകാര്‍ സരബ്ജിത്ത് സിംഗിനെ ആക്രമിച്ചത്.

സരബ്ജിത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞദിവസം തന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സരബ്ജിത്തിന്റെ ഭാര്യയും സഹോദരിയും മക്കളും ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു.

ലാഹോറിലെ ലഖ്പത് ജയിലില്‍ ആറ് തടവുകാര്‍ ചേര്‍ന്നാണ് സരബ്ജിത്ത് സിംഗിനെ ആക്രമിച്ചതെന്നാണ് സൂചന. രണ്ടുപേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. ലാഹോറില്‍ സ്‌ഫോടനം നടത്തിയതിന് സരബ്ജിത്തിനോട് പകതീര്‍ത്തതാണെന്ന് പിടിയിലായ തടവുകാര്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.

1990ല്‍ പഞ്ചാബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനക്കേസില്‍ പ്രതിയായ സരബ്ജിത്ത് സിംഗിന് പാക് കോടതി വധശിക്ഷ വിധിച്ചിരുന്നു. സരബ്ജിത്ത് സിംഗിന്റെ ദയാഹര്‍ജി പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫ് തള്ളിയിരുന്നു.