Connect with us

National

സരബ്ജിത്തിനെ രക്ഷിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍

Published

|

Last Updated

ന്യൂഡല്‍ഹി/ലാഹോര്‍: പാക്ജയില്‍ ആക്രമണത്തിനിരയായ സരബ്ജിത്ത് സിംഗിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. സരബ്ജിത്തിനെ രക്ഷിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. തിരിച്ചുവരാനാകാത്ത വിധം സരബ്ജിത്ത് അബോധാവസ്ഥയിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
അതേസമയം, സരബ്ജിത്തിനെതിരായ ആക്രമണം പാക്കിസ്ഥാന്റെ ഗൂഢാലോചനയാണെന്ന് സഹോദരി ദല്‍ബീര്‍ കൗര്‍  ആരോപിച്ചു. ഇന്ത്യന്‍ സര്‍ക്കാറിന്റെ അവഗണനക്കെതിരെ നിരാഹാരം നടത്തുമെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ സരബ്ജിത്തിനെ സന്ദര്‍ച്ച് കുടുംബം ഇന്ത്യയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

Latest