ഡോക്ടര്‍മാരുടെ കാര്‍ മറിഞ്ഞ് നാല് മരണം

Posted on: May 1, 2013 7:27 am | Last updated: May 2, 2013 at 8:47 am
SHARE

386053-accdent-spot mമുണ്ടക്കയം: ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. കോട്ടയം ഇളംകാട് റോഡില്‍ കോലഹലമേടിന് സമീപം ചൊവ്വാഴ്ച രാത്രി ഒരു മണിയൊടെയാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്മാരായ ജോസഫ്, അനീഷ്, ആന്റോ, രതീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അല്‍ഫോന്‍സ്, വിഷ്ണുദയാല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമാണ്.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഡോ. ജോസഫിന്റെ കാറില്‍ സംഘം വാഗമണ്ണിലേക്ക് പോയത്. കോലാഹല മേട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നിര്‍മാണം നടക്കുന്ന കൂട്ടിക്കല്‍ – ഇളംകോട് റോഡില്‍ നിന്ന് കാര്‍ രണ്ടായിരം അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാത്രി 11 മണിക്ക് കാര്‍ കറിയുന്ന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് രാത്രി ഒന്നരയോടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഹൈറേഞ്ച് മേഖലയായതിനാല്‍ പ്രദേശത്ത് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും കടുത്ത മൂടല്‍ മഞ്ഞും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here